സംവരണത്തിനായി മാത്രം മതപരിവര്‍ത്തനം നടത്തുന്നത് ഭരണഘടനയോടുള്ള വഞ്ചന; സുപ്രീം കോടതി

യഥാര്‍ത്ഥ വിശ്വാസമില്ലാതെ സംവരണ ആനൂകൂല്യങ്ങള്‍ നേടിയെടുക്കാനായി മതപരിവര്‍ത്തനം നടത്തുന്നത് സംവരണ നയത്തിന്റെ അന്തസത്തയ്ക്ക് എതിരെന്ന് സുപ്രീം കോടതി. ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ച യുവതിയ്ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹിന്ദുവാണെന്ന് അവകാശപ്പെട്ട യുവതി പുതുച്ചേരിയിലെ അപ്പര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് ജോലി ലഭിക്കുന്നതിനായി തനിക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരി നിലവില്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നയാളെന്നും പതിവായി പള്ളിയില്‍ പോകുന്നയാളെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് പങ്കജ് മിത്തല്‍,ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

Leave a Reply

spot_img

Related articles

ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്: രമേശ് ചെന്നിത്തല

ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി...

ദേശീയപാതാ തകർച്ച; സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ...

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്‌ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും...

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക്...