ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കവേ കാര്‍ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ അന്വേഷണം ആരംഭിച്ചു. ഉത്തരപ്രദേശിലെ ബറേലിയില്‍ ഈ മാസം 24 നായിരുന്നു അപകടം. കൗശല്‍, വിവേക്,അമിത് എന്നിവരാണ് മരിച്ചത്.പണിപൂര്‍ത്തിയാവാത്ത പാലത്തില്‍ നിന്നാണ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പുഴയിലേക്ക് വീണത്. പാലത്തിന്റെ ഒരുഭാഗം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു.പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ്വിവരം. കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ഗൂഗിള്‍ അറിയിച്ചു