എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് മരിച്ച നിലയില്‍

എയർ ഇന്ത്യയുടെ വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് 25-കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകൻ ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട‍്. ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്തു. തിങ്കളാഴ്ചയാണ് സൃഷ്ടിയെ അന്ധേരിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡാറ്റാ കേബിളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭ‌വ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്.

ആദിത്യ പണ്ഡിറ്റ് പരസ്യമായി ‌അപമാനിച്ചെന്നും ഉപദ്രവിച്ചെന്നും സൃഷ്ടി പറഞ്ഞിരുന്നതായി അമ്മാവൻ സമർപ്പിച്ച പരാതിയില്‍ പറയുന്നു. സസ്യാഹാരിയായ സൃഷ്ടിയെ നിർബന്ധിച്ച്‌ സസ്യ ഇതര ആഹാരം കഴിപ്പിക്കാൻ ശ്രമിച്ചെന്നും കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. ഫോണില്‍ വിളിച്ച്‌ മരിക്കാൻ പോവുകയാണെന്ന് പണ്ഡിറ്റിനെ സൃഷ്ടി അറിയിച്ചിരുന്നു. പണ്ഡിറ്റ് ഡല്‍ഹിയിലേക്ക് പോകും വഴിയായിരുന്നു സൃഷ്ടിയുടെ ആത്മഹത്യ.ആത്മഹത്യ ഭീഷണി മുഴക്കിയതിന് പിന്നാലെ പണ്ഡിറ്റ് മുംബൈയിലേക്ക് തിരിച്ചു. അകത്ത് നിന്നും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. കീ മേക്കറുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ഉത്തർപ്രദേശ് സ്വദേശിയാണ് സൃഷ്ടി.

Leave a Reply

spot_img

Related articles

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...

ആകാശ് മോഹനായുളള തിരച്ചിൽ ഋഷികേശില്‍ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ (നവംബര്‍ 29 ന്) കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്തുന്നതിനായുളള തിരച്ചിൽ കഴിഞ്ഞദിവസം പുലര്‍ച്ചെമുതല്‍...