കോട്ടയം വഴിയുള്ള പുതിയ മെമു സർവ്വീസ് തുടരും, ആറുമാസത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചതായി റെയിൽവേ. “06169/70 കൊല്ലം- എറണാകുളം – കൊല്ലം മെമു” 2025 മെയ് 30 വരെ നീട്ടി കൊണ്ട് റെയിൽവേ ഉത്തരവായി.കോട്ടയം വഴിയുള്ള തീവണ്ടി യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിച്ചത്.രാവിലെയുള്ള പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിലാണ്കൊല്ലത്തു നിന്നും എറണാകുളം സൗത്തിലേക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും, വൈകിട്ടുമായി പുതിയ സർവ്വീസ് ആരംഭിച്ചത്.ഇതോടെ കോട്ടയം വഴിയുള്ള വലിയ യാത്രാ ദുരിതത്തിനുമാണ് പരിഹാരമായത്.