‘വല്യേട്ടൻ’ നാളെ മുതൽ വീണ്ടും തീയറ്ററുകളിൽ

മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4കെ ഡോള്‍ബി ‘അറ്റ്‌മോസ്‌’ ദൃശ്യ മികവോടെ നാളെ വീണ്ടും തിയേറ്ററുകളിലെത്തും.2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനില്‍ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.

രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഈ വേളയില്‍ സിനിമയ്ക്ക്ആ ശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘വല്യേട്ടൻ റിലീസ് ചെയ്തപ്പോള്‍ ഒരുപാടുപേർ തിയേറ്ററിലും ധാരാളം പേർ ടിവിയിലും കണ്ടതാണ്. അതിനേക്കാള്‍ ഭംഗിയോടെ, 4 കെ അറ്റ്മോസില്‍ വല്യേട്ടൻ എത്തുകയാണ് നവംബർ 29 ന്,’ എന്നാണ് മമ്മൂട്ടി പറയുന്നത്.

ഐ.വി ശശി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ ആവനാഴി, ഭരതന്‍ ഒരുക്കിയ അമരം തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റീറിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ തന്നെ പാലേരി മാണിക്യം നേരത്തെ റീറിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് ഈ വരവില്‍ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...