കാർഷിക സെൻസസ് ഡിസംബർ രണ്ടു മുതൽ

കോട്ടയം: പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ഡിസംബർ രണ്ടുമുതൽ തുടക്കം കുറിക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് സെൻസസിന്റെ ചുമതല. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ) ലോക വ്യാപകമായി സഘടിപ്പിച്ചുവരുന്ന ലോക കാർഷിക സെൻസസിന്റെ ഭാഗമായി കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചു വർഷത്തിലൊരിക്കൽ കാർഷിക സെൻസസ് നടത്തുന്നുണ്ട്.  2021- 22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ വിജയകരമായ ഒന്നാം ഘട്ടത്തിനു ശേഷം (ലിസ്റ്റിംഗ്) രണ്ടും (പ്രധാന സർവേ) മൂന്നും (ഇൻപുട്ട് സർവ്വേ) ഘട്ട സർവ്വേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ആകെയുള്ള 1344 വാർഡുകളിൽ തെരഞ്ഞെടുത്ത 280 വാർഡുകളിൽ നിന്നും രണ്ടാം ഘട്ട സർവേയും 100 വാർഡുകളിൽനിന്നു മൂന്നാം ഘട്ട സർവ്വേയും നടത്തും. സർവ്വേയുടെ വിവരങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് ഉപയോഗിക്കുന്നതിനാൽ പൊതുജനങ്ങളുടെ സഹകരണം സെൻസസിന്റെ വിജയത്തിന് അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ ശരിയായതും പൂർണമായതുമായ വിവരങ്ങൾ നൽകി സർവ്വേ പൂർത്തീകരിക്കാൻ സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....