കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അബ്ദുല്‍ സനൂഫ് കസ്റ്റഡിയില്‍ . ചെന്നൈ ആവടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അബ്ദുല്‍ സനൂഫിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി ലോഡ്ജില്‍ മുറിയെടുത്തത് . മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ഞായറാച്ചയാണ് തൃശൂര്‍ സ്വദേശി അബ്ദുള്‍ സനൂഫും ഫസിലയും ലോഡ്ജില്‍ മുറിയെടുത്തത്. അബ്ദുള്‍ സനൂഫ് രാത്രി പത്തുമണിയോടെ എടിഎമ്മില്‍ നിന്ന് പണമെടുത്ത് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ച് എത്തിയിട്ടില്ല. യുവതിയെ കട്ടിലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ആധാര്‍കാര്‍ഡ്