നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം, പുതിയ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍. അതിനായി പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം നിലവില്‍ വന്നു.യു എ ഇ രാജ്യങ്ങളിലേക്ക് പോകുംമുമ്പ് നാട്ടിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്.രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.