കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശോഭിത മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് സോഷ്യല്‍ മീ‍ഡിയയയില്‍ സ്റ്റോറിയി‌ട്ടിരുന്നു. കർണാടക രാജ്യോത്സവത്തിന് ആശംസകള്‍ അറിയിച്ച്‌ കൊണ്ടാണ് അവസാന സ്റ്റോറി പങ്കുവെച്ചത്.

വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബെംഗളൂരുവില്‍ എത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് വർഷം മുൻപാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.

Leave a Reply

spot_img

Related articles

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് : ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ മികച്ച നടന്‍

2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത...

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു,...

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...