ആലപ്പുഴ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

ആലപ്പുഴ അപകടം; കാറിലുണ്ടായിരുന്നത് 11 പേർ. മരിച്ചവരെ തിരിച്ചറിഞ്ഞു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.രണ്ടു പേരുടെ നില ​ഗുരുതരമാണ്.ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്.

മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന നിഗമനമാണ് പ്രാഥമിക പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.മഴ മൂലം എതിരെ വന്ന വാഹനം ദൃശ്യമാകാതെ മുന്നോട്ട് എടുക്കുകയും, എന്നാൽ തുടർന്ന് കണ്ട വെളിച്ചത്തിൽ മറ്റൊരു വണ്ടി കണ്ട് വെട്ടിച്ചതാകും കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി മറ്റൊരു വശത്ത് കൂടി വരുകയായിരുന്ന ബസിലിടിച്ചത് എന്ന നിഗമനം ആണുള്ളത്.
പെട്ടന്ന് കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.കാറിന് 14 വർഷം പഴക്കമുള്ളതും അപകടത്തിന് വ്യാപ്തി വർധിപ്പിച്ചു.കാർ ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ല.അപകടത്തിൽപ്പെട്ട മറ്റുവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.കെഎസ്ആർടിസി ബസിന്റെ മുൻഭാ​ഗം തകർന്നു. ബസ് യാത്രക്കാർക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...