തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ അയോഗ്യയാക്കി

തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സണും കൗൺസിലറുമായ അജിത തങ്കപ്പനെ അയോഗ്യയാക്കി. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി. സെക്രട്ടറി കൗൺസിലറുടെ വീട്ടിലെത്തി ഉത്തരവ് കൈമാറി.ഒമ്പത് മാസം തുടർച്ചയായി സ്ഥിരം സമിതി യോഗത്തിൽ അജിത തങ്കപ്പൻ പങ്കെടുത്തിരുന്നില്ല.കഴിഞ്ഞ വർഷം തുടക്കത്തിലാണ് അജിത തങ്കപ്പൻ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എൽ.ഡി.എഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യു.ഡി.എഫ്. ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം.സ്ത്രീ സംവരണ സീറ്റായ ചെയർ പേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിന് ശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാൽ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗൺസിലർമാർ എൽ.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....