ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 2024ൽ അല്ലു അർജുൻ്റെ ആസ്തി ഇങ്ങനെ

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതിൽ സംശയമില്ല. ആദ്യ ചിത്രമായ ഗംഗോത്രിയിൽ നിന്ന് പുഷ്പ 2 വരെയുള്ള അല്ലു അർജുൻ എന്ന നടന്റെ യാത്ര വളരെ എളുപ്പമായിരുന്നില്ല. അല്ലുവിനെ ആദ്യ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. ഈ ചിത്രം മലയാളത്തിൽ സിംഹകുട്ടി എന്നപേരിൽ മൊഴിമാറ്റം ചെയ്തും ഇറക്കിയിരുന്നു. അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ‘ആര്യ’ യിലൂടെയാണ് അല്ലു അർജുൻ യുവാക്കൾക്കിടയിൽ ശ്രദ്ദേയനായി തുടങ്ങിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നീടങ്ങോട്ട് ബണ്ണി, ഹാപ്പി എന്നിങ്ങനെ നീളുന്നു യുവാക്കൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ അല്ലു അർജുനാണെന്നാണ് ഫോബ്‌സ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പുഷ്പ 2ൽ അല്ലുവിന് പ്രതിഫലമായി ലഭിച്ചത് 300 കോടി രൂപയായിരുന്നു. വിജയ്, കമൽ ഹാസൻ, രജനീകാന്ത്, അജിത് കുമാർ, പ്രഭാസ്, തുടങ്ങിയ അഭിനേതാക്കൾ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തേക്കാൾ ഇരട്ടിയാണ് ഈ തുക. അല്ലു അർജുൻ്റെ മൊത്തം ആസ്തി നോക്കുമ്പോൾ, ഫിനാൻഷ്യൽ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024-ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ ആസ്തി ഏകദേശം 460 കോടി രൂപയാണ്. ഹൈദരാബാദിൽ അല്ലുവിനുള്ളത് 100 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനമാണ്. വീടിനുള്ളിൽ തന്നെ ഇൻഡോർ ജിം, നീന്തൽക്കുളം, ഹോം തിയേറ്റർ, കുട്ടികൾക്കായി ഒരു വലിയ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

spot_img

Related articles

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റം ബർ പതിനെട്ടിന് ലോകമെമ്പാടും...

കതിരാ… കതിരാ… ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.വരികളിലും, ഈണത്തിലും ആലാപനത്തിലും...

4k ദൃശ്യവിസ്മയവുമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ...

‘ഓട്ടം തുള്ളൽ’ റിലീസ് പതിനെട്ടിന്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ...