നീല ട്രോളി വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്ത് പൊലീസ്

ട്രോളി ബാഗ് വിവാദത്തിൽ പാലക്കാട് പൊലീസ് സംഘം ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു. കൊല്ലത്തെ ഫ്ലാറ്റിൽ വച്ചാണ് മൊഴിയെടുത്തത്. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴി എടുത്തിരുന്നു. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സി.സി.ടി.വികളും പരിശോധിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍...

വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

പൊന്നാനിയില്‍ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. 2020-ല്‍ ഇവരുടെ മകൻ ആലി അഹമ്മദ്...