ഇന്നലെ വൈകിട്ട് പെരിയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പിൽ അജയ് (24)ന്റെ മൃതദേഹമാണ് അഗ്നിശമന സേനയും സ്കൂബ ടീമും ചേർന്ന് മുങ്ങിയെടുത്തത്.ഫൈബർ വഞ്ചിയിൽ മൂന്ന് കൂട്ടുകാർക്കൊപ്പം ചൂണ്ടയിടുമ്പോൾ വഞ്ചി മുങ്ങിയാണ് ഇയാളെ കാണാതായത്.