നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പുഷ്പ 2 റിലീസിനിടെ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലുവിനെ റിമാൻഡ് ചെയ്തത്.ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലു അർജുനെ ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

അതിനിടെ അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ വാദം തുടരുകയാണ്.ഹൈക്കോടതി തീരുമാനത്തിന് ശേഷമേ ജയിലിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കൂ.

ഭർത്താവിനും 2 ആൺമക്കൾക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു. സംഘർഷത്തിനിടയിൽ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...