കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചും പരിഹസിച്ചും ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നെന്നും അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ വാഷിംഗ് മെഷീനാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരിഹാസം. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.