കര്‍ഷകന്റെ മകനെന്ന് ധന്‍ഖര്‍; കര്‍ഷക തൊഴിലാളികളുടെ മകനെന്ന് ഖര്‍ഗെ; പ്രമേയത്തെച്ചൊല്ലി രാജ്യസഭയില്‍ വാക്‌പോര്

രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിന് എതിരായ അവിശ്വാസ പ്രമേയത്തില്‍ രാജ്യസഭ പ്രക്ഷുബ്ധം. കൊമ്പ് കോര്‍ത്ത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ജഗ്ദീപ് ധന്‍ഖറും. താന്‍ കര്‍ഷകന്റെ മകനാണ് പിന്മാറില്ലെന്ന് ധന്‍ഖര്‍, താന്‍ കര്‍ഷക തൊഴിലാളികളുടെ മകനാണെന്ന് മല്ലിക അര്‍ജുന്‍ ഖര്‍ഗെ. പ്രതിപക്ഷത്തിനെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.തനിക്കെതിരായ പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ വേദനയുണ്ടെന്നു ധന്‍ഖര്‍ വ്യക്തമാക്കി. ചേമ്പറില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. ഞാന്‍ കര്‍ഷകന്റെ മകനാണ്. പിന്മാറില്ല – ധന്‍ഖര്‍ പറഞ്ഞു. എങ്കില്‍ താന്‍ കര്‍ഷക തൊഴിലാളികളുടെ മകന്‍ എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മറുപടി. പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ചെയറിനെ പ്രതിപക്ഷം ബഹുമാനിക്കില്ല എന്നും ഖര്‍ഗെ പറഞ്ഞു.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...