മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുകുത്തിയാക്കി; ജലവൈദ്യുത കരാർ നീട്ടി നൽകാനുള്ള സർക്കാർ തീരുമാനം കേരളത്തിന് ദോഷകരം : രമേശ് ചെന്നിത്തല

മണിയാർ ചെറുകിട ജലവൈദ്യുതി സ്വകാര്യ കമ്പനിയായ കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് നൽകാനുള്ള സർക്കാർ തീരുമാനം കേരളത്തിന് ദോഷകരമാകുമെന്ന് രമേശ് ചെന്നിത്തല. കരാർ നീട്ടി നൽകാമെന്ന് കരാറിൽ എവിടെയാണ് ഉള്ളത്? കരാർ നീട്ടി നല്കുന്നതില് അഴിമതിയുണ്ട്. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുകുത്തിയാക്കി കരാർ നീട്ടി നൽകാൻ തീരുമാനിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പറയുന്നിടത്ത് ഒപ്പിടുന്ന വൈദ്യുത മന്ത്രി, മന്ത്രി സ്ഥാനത്ത് തുടരണോയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.വൈദ്യുത പ്രതിസന്ധി മനപൂർവ്വം ഉണ്ടാക്കിയതാണ്. സ്വകാര്യ വൈദ്യുത കമ്പനികളുടെ സമ്മർദത്തിന് വഴങ്ങിയാണ് വൈദ്യുത നിരക്ക് വർധിപ്പിച്ചത്. 30 വർഷത്തേക്ക് ആയിരുന്നു കരാർ ഒപ്പിട്ടത്. കാര്‍ബൊറണ്ടം കമ്പനിയുടെ ആവശ്യത്തിന് ധാരണപത്രം ഒപ്പിട്ട് തുടങ്ങിയ പദ്ധതിയാണിത്. 30 വർഷം കഴിയുമ്പോൾ കേരള സർക്കാറിന് കൈമാറേണ്ടതാണ്. കൈമാറുന്നതിൻ്റെ നോട്ടീസ് ഇതുവരെ സർക്കാർ നൽകിയില്ല 21 ദിവസത്തിനകം നൽകേണ്ടതാണ് ഈ സാഹചര്യത്തിലാണ് അഴിമതി എന്ന് പറയുന്നത്.1991 ലെ കരാറിൽ പുതുക്കി കൊടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...