തമിഴിലെ സൂപ്പർ താരം സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് സൂര്യ 45. സൂര്യ തന്റെ കരിയറിലെ മോശം അവസ്ഥയിൽ കൂടി കടന്നുപോകുന്ന വേളയിൽ ബാലാജി ചിത്രത്തെ കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള ബിഗ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത് തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ ആണ്.നീണ്ട 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇത് കൂടാതെ തൃഷ അഭിനയ രംഗത്ത് 22 വർഷം തികച്ചിരിക്കുകയാണ്