ഭരണഘടനയെ അവഹേളിക്കുന്നതിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം ഇന്നും കാക്കുന്നു, നെഹ്‌റു ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തി: മോദി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ നെഹ്‌റു ശ്രമിച്ചെന്ന് മോദി പറഞ്ഞു. നെഹ്‌റുവിനെ മാത്രമല്ല നെഹ്‌റു കുടുംബത്തെ ഒന്നാകെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഭരണഘടനയെക്കുറിച്ച് ഇന്ന് മോദി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഭരണഘടനയെ എങ്ങനെയെല്ലാം മുറിവേല്‍പ്പിക്കാമോ അങ്ങനെയെല്ലാം ഒരു കുടുംബം മുറിവേല്‍പ്പിച്ചെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനയെ മാറ്റാനും ദുരുപയോഗം ചെയ്യാനും മൗലികാവകാശങ്ങള്‍ കവരാനുമാണ് നെഹ്‌റു കുടുംബം ശ്രമിച്ചതെന്നും മോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടന ഭേദഗതി ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...