മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റില്‍ ഉള്ളതായി റിപ്പോർട്ട്

മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റില്‍ ഉള്ളതായി റിപ്പോർട്ട്. ഇപ്പോള്‍ ഐ ലീഗ് ക്ലബായ ഇന്റർ കാശിയുടെ പരിശീലകബാണ് ഹബാസ്.

ഒരു സീസണ്‍ മുൻപ് മോഹൻ ബഗാനെ ഐ എസ് എല്‍ ഷീല്‍ഡ് നേതാക്കിയ പരിശീലകനാണ് ഹബാസ്‌. അവിടെ ടെക്നിക്കല്‍ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബ്ബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.

2019-20ല്‍ എ ടി കെയ്ക്ക് കിരീടം നേടിക്കൊടുത്തു. 2014ല്‍ എ ടി കെ കൊല്‍ക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എല്‍ തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ രണ്ട് സീസണില്‍ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ല്‍ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ തുടങ്ങിയ ക്ലബുകള്‍ക്കായി മുൻപ് ഫുട്ബോള്‍ കളിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...