ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി അന്തരിച്ചു

കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെര്‍ളി അന്തരിച്ചു. 93 വയസ്സായിരുന്നു. ഫോര്‍ട്ട്കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്. മുന്‍ കൗണ്‍സിലര്‍മാരായിരുന്ന കെ.ജെ. ബെര്‍ളിയുടെയും ആനി ബെര്‍ളിയുടെയും മകനാണ്. ദീര്‍ഘകാലമായി മത്സ്യസംസ്‌കരണ-കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1954-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അക്കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി.1953-ല്‍ മലയാളത്തില്‍ വിമല്‍കുമാര്‍ സംവിധാനം ചെയ്ത ‘തിരമാല’ എന്ന ചിത്രത്തില്‍ നായകനായി. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വെള്ളരിക്കാപട്ടണത്തിന്റെ സംഗീത സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിരുന്നു.ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോര്‍ജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോര്‍ജ് ജേക്കബ്. സംസ്‌കാരം പിന്നീട്.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...