ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നേരിടുന്ന എംഎസ് സൊലൂഷൻസ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്ത്. സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷൻസിന്റെ വാദം. നാളെത്തെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിൻ്റെ വിശദീകരണം.ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ശുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ പറഞ്ഞു.