തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സിപിഎം വിമതൻ പുറത്ത്

പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സിപിഎം വിമതൻ പുറത്തായി.ഇടത് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ത്തെ എതിർത്ത് വോട്ട് ചെയ്യാനായിരുന്നു സിപിഎം വിപ്പ് എങ്കിലും ബ്രാഞ്ച് സെക്രട്ടറി അടക്കം സിപിഎം വിപ്പ് ലംഘിച്ചു. ഇടത് അംഗങ്ങള്‍ക്കൊപ്പം ചേർന്ന് കോണ്‍ഗ്രസിന്‍റെ മൂന്നു പ്രതിനിധികള്‍.വോട്ട് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റൻസിന്‍, ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണകുമാർ, സിപിഎം അംഗങ്ങളായ സിസിലി,റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ചത് . സിപിഎം പ്രതിനിധികളില്‍ അജിത വിട്ടുനിന്നു.. ബിജെപി പിന്തുണ നേടി ഭരിച്ച സിപിഎം വിമതൻ ബിനോയ്‌ ആണ് പുറത്തായത്.ആവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ച നാല് സിപിഎം അംഗങ്ങളും 3 കോണ്‍ഗ്രസ് അംഗങ്ങളും ചർച്ചയ്ക്ക് എത്തിയിരുന്നു

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....