കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ്, പ്രതി കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ്, പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഐപിസി 302, 449, 506 – (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ – 52) നാണ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് വിധിച്ചത്. ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ (50) മാതൃസഹോദരൻ മാത്യു സ്‌കറിയ (78) എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കേസിൽ സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ., സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....