കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു മന്ത്രിക്കെതിരായ ബിജെപി അംഗം സിടി രവിയുടെ മോശം പരാമര്‍ശം. പിന്നാലെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പൊലീസിനും നിയമസഭാ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കി.