നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും: കെ.മുരളിധരൻ

വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കുമെന്ന് കെ.മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരൻ അനുസ്മരിച്ചു.കെ.കരുണാകരൻ സ്റ്റഡി സെൻ്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ. കരുണാകരനോട് ചെയ്യാവുന്ന ആദരവ്.മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടത്.പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കു പിന്നിൽ രണ്ട് കക്ഷികൾ തമ്മിലുള്ള അന്തർധാരയാണ്.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...