തിരുവനന്തപുരം MC റോഡിൽ കാരേറ്റ് ജംഗ്ഷനിൽ KSRTC സൂപ്പർ ഫാസ്റ്റ് കുഴിയിൽ അകപ്പെട്ടു. വാട്ടർ അതോറിറ്റി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയ ഭാഗത്താണ് ടാർ ഇടിഞ്ഞ് കുഴിയിൽ ബസ് അകപ്പെട്ടത്. ഇന്നലെ കുഴി മൂടി ടാർ ചെയ്തിരുന്നു. ഈ ഭാഗത്താണ് ബസ് കുഴിയിൽ അകപ്പെട്ടത്.തിരുവനന്തപുരത്ത് നിന്ന് കോട്ടയം പൊൻകുന്നം ഭാഗത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുഴിയിൽ അകപ്പെട്ടത്. നിറയെ യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസ് കുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് MC റോഡിൽ ഗതാഗത തടസം നേരിട്ടിരുന്നു. ഫയർഫോഴ്സ് എത്തി ബസ് നീക്കം ചെയ്‌തു.