പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം

കൊല്ലത്ത് പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്തു ആണ് മരിച്ചത്. ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി കശുവണ്ടി ഫാക്ടറി പൂട്ടികിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആറുപേര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് ചിമ്മിനി തകര്‍ന്നു അപകടം ഉണ്ടാകുന്നത്.

അനന്തുവിനൊപ്പം സുഹൃത്തുക്കളും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നുണ്ടെന്ന് രാത്രി എട്ടുമണിയോടെ വാര്‍ത്ത പരന്നത് നാടിനെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. രാത്രി 11 മണിവരെ നീണ്ട തിരച്ചില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റാരുമില്ലെന്ന് ഉറപ്പിച്ചശേഷമാണ് അവസാനിപ്പിച്ചത്. സംഭവസമയത്ത് അനന്തുവിന് ഒപ്പമുണ്ടായിരുന്നവര്‍ അവരവരുടെ വീടുകളിലുണ്ടെന്ന് ഉറപ്പിക്കാനായതും സംശയത്തിനു വിരാമമിട്ടു.

രാത്രി ഒന്‍പതരയോടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ ആദിത്യന്‍, കാര്‍ത്തിക്, ഷെഫീര്‍, സെയ്ദലി, മാഹീന്‍, അനന്തു എന്നിവരാണ് ഫാക്ടറി കെട്ടിടത്തില്‍ ഇരുന്നത്. പൊടുന്നനെ ചിമ്മിനി ഉള്‍പ്പെടെയുള്ള കെട്ടിടം തകര്‍ന്നുവീണതോടെ ഇവര്‍ ഇറങ്ങിയോടി. അനന്തുവും ഒപ്പമുണ്ടെന്നാണ് കരുതിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അനന്തു വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ് കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രമെത്തിച്ച്‌ തിരച്ചില്‍ നടത്തുകയായിരുന്നു. കടപ്പാക്കടയില്‍നിന്ന് പിന്നാലെ അഗ്‌നിരക്ഷാസേനയും എത്തി. ഇവിടെ ഫാക്ടറിയോടു ചേര്‍ന്ന പുരയിടത്തില്‍ കുട്ടികള്‍ പതിവായി കളിക്കാനെത്താറുണ്ടെന്നും കെട്ടിടത്തിനുള്ളില്‍ കടക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...