സി പി എം തീവ്രവാദി സംഘടനകളെക്കാള്‍ ക്രൂരമായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാര്‍ട്ടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ ചെലവഴിച്ച പൊതു ഖജനാവിലെ ഒരു കോടിയോളം രൂപ സി പി എം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണം. മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് മാപ്പ് പറയണം.മുന്‍ പ്രധാനമന്ത്രിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കവെ കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവും അനൗചിത്യവുമാണെന്നും പ്രതിപക്ഷ നേതാവ്.