ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യം അംഗീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചെന്നൈയിൽ നിന്ന് വൈക്കത്തേക്ക് ബസ് അനുവദിച്ചു ഉത്തരവായി

കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും.വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സമ്മേളന വേദിയിൽ വച്ച് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ നിന്നും വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് ആരംഭിക്കുവാൻ തീരുമാനിച്ചത്.2025 ജനുവരി ഒന്നു മുതൽ സർവ്വീസ് ആരംഭിക്കും.ചെന്നൈയിലേക്കും, തമിഴ്നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ പഴനി തഞ്ചാവൂർ വേളാങ്കണ്ണി എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടും ബസ് സർവ്വീസ് ആരംഭിക്കണമെന്നായിരുന്നു ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...