മൻമോഹൻ സിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല; രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നവ്ജോത് സിംഗ് സിദ്ദു. മൻമോഹൻസിങ്ങിന് മാത്രം സ്മാരകം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയ കളികൾ അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു.ശനിയാഴ്ച ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ എല്ലാ ബഹുമതികളോടും കൂടിയായിരുന്നു മൻമോഹൻ സിങ്ങിന്റെ സംസ്‌കാരം നടന്നിരുന്നത്. യമുനയുടെ തീരത്താണ് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി അന്ത്യവിശ്രമം കൊള്ളുന്നത്. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനും അദ്ദേഹത്തിന്റെ ശവകുടീരത്തിനും സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണ് നിലവില്‍ ഉടലെടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ കേന്ദ്രസര്‍ക്കാര്‍ മികച്ച മോല്‍നോട്ടം നടത്തിയില്ലെന്ന് എഐസിസി ആരോപിച്ചു. മാത്രമല്ല മൃതദേഹത്തോട് കേന്ദ്രസർക്കാർ അനാദരവ് കാട്ടിയെന്നും,സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടു നേരിട്ടെന്നും കോൺഗ്രസ് വിമർശിച്ചു.സംസ്കാര ചടങ്ങിന്റെ പ്രക്ഷേപണം ദൂരദർശനിൽ മാത്രം ഒതുക്കി. പൊതുജനങ്ങൾക്ക് അവസരം നിഷേധിച്ചു.ഭൗതിക ശരീരത്തിന് അരികെ കുടുംബാംഗങ്ങൾക്ക് മൂന്ന് കസേരകൾ മാത്രമാണ് നൽകിയത്.മൃതദേഹത്തിന് മുകളിൽ പുതപ്പിച്ച ദേശീയ പതാക ഭാര്യക്ക് കൈമാറുമ്പോൾ പ്രധാനമന്ത്രി എഴുന്നേറ്റില്ല. അമിത്ഷായുടെ വാഹനവ്യൂഹം വിലാപയാത്രയെ തടസ്സപ്പെടുത്തി ഇങ്ങനെ നീളുന്നു കോൺഗ്രസിന്റെ വിമർശനം.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...