തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.മകൻ ഐ.സി.യുവില്‍ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എല്‍.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തുവരും.അതേസമയം, എം.എല്‍.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി അധികൃതർ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. വെന്‍റിലേറ്ററില്‍ തുടരുന്ന അവരുടെ നില കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ കുറച്ചുകൂടി ഗൗരവതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.