മഹാകുംഭമേളയുടെ പ്രവേശന കവാടത്തില്‍ ഒരുങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ശിവഡമരു. ജനുവരി 13 മുതൽ ആരംഭിക്കുന്ന മഹാ കുംഭ മേളയ്‌ക്കായി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നതിനായി നഗരം അലങ്കരിച്ചിരിക്കുന്നു.PTI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലോകത്തെ ഏറ്റവും വലിയ ശിവഡമരുവിനെ പറ്റി പറഞ്ഞിരുന്നു. മഹാ കുംഭ് ഏരിയയിൽ നിന്ന് അൽപ്പം അകലെ സ്ഥാപിച്ച ഈ ഭീമൻ ഡമരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.കാശിയിൽ നിന്ന് മഹാകുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കുന്ന വഴിയിൽ ജുൻസി പ്രദേശത്ത് റോഡിന്റെ മധ്യഭാഗത്താണ് ഈ ഭീമൻ ഡമരു സ്ഥാപിച്ചിരിക്കുന്നത്. വെങ്കലവും മറ്റ് ലോഹങ്ങളും കൊണ്ട് നിർമ്മിച്ച ഇത് ഒരു വലിയ തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്.