പുതുവത്സര ആശംസകള്‍ അറിയിച്ചില്ല: യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

പുതുവത്സര ആശംസകള്‍ അറിയിച്ചില്ല എന്ന കാരണത്തില്‍ 24 തവണ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലാണ് സുഹൈബ്.പുതുവത്സര രാത്രി ഏറെ വൈകി സുഹൃത്തുക്കള്‍ക്കൊപ്പം ഗാനമേള കഴിഞ്ഞ് തന്റെ ബൈക്കില്‍ മടങ്ങി വരികയായിരുന്നു സുഹൈബ്. മുള്ളൂര്‍ക്കരയിലെത്തിയപ്പോള്‍ ബസ് സ്റ്റോപ്പില്‍ പരിചയമുള്ള നാലഞ്ചു പേര്‍ ഇരിക്കുന്നത് കണ്ടു. അവര്‍ക്കെല്ലാം ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. ബസ് സ്റ്റോപ്പില്‍ ഇരുന്നവര്‍ക്കിടയില്‍ ഉണ്ടായിരുന്ന കാപ്പാ കേസ് പ്രതി പാപ്പി എന്നു വിളിക്കപ്പെടുന്ന ഷാഫി തന്നോട് വ്യക്തിപരമായി പുതുവത്സരാശംസകള്‍ പറഞ്ഞില്ല എന്ന കാരണത്തിന്റെ പേരില്‍ ഏകപക്ഷീയമായി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...