സർക്കാരിന്റെ മികച്ച ഇടപെടൽ പരാതികളുടെ എണ്ണം കുറയ്ക്കും: മന്ത്രി സജി ചെറിയാൻ

അദാലത്തുകളിൽ എത്തുന്ന പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചനയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റേറിയത്തിൽ ഉദ്ഘാടന൦ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയാണ് സ ർക്കാരിന്റെ ലക്ഷ്യം. മുൻകാലങ്ങളിൽ നടത്തിയ അദാലത്തുകൾ വലിയ വിജയമാവുകയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ പരാതികൾ കുറഞ്ഞത്. ഫിഷറീസ് മന്ത്രിയെന്ന നിലയിൽ 47 അസംബ്ലി മണ്ഡലങ്ങളിൽ സംഘടിപ്പിച്ച തീരസദസ്സുകൾ വഴി മത്സ്യ മേഖലയിലെ 28000 അപേക്ഷകളിൽ ശാശ്വത പരിഹാരം ഉണ്ടാക്കാനായി. ഇതുപോലെ വനം, റവന്യൂ, തദ്ദേശവകുപ്പുകൾ നടത്തിയ അദാലത്തുകളിലും ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി അദാലത്തുകൾ ഇനിയും നടത്തുമെന്നും നിയമനിർമ്മാണം വേണ്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തിയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. അദാലത്തുകൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരാതിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ 19 എഎവൈ റേഷൻ കാർഡുകളും മൂന്ന് പിഎച്ച്എച്ച് കാർഡുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു.എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി മോഹനൻ, വി ആർ രജിത, ഗീതാ ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, എ.ഡി.എം ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി
തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 10 മണിയോടുകൂടി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു.പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യം ഒരുക്കിയിരുന്നു. റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, ലഘുഭക്ഷണസൗകര്യം, വൈദ്യസേവനം, കടിവെള്ളം എന്നിവക്കുള്ള സൗകര്യങ്ങളും അദാലത്ത് വേദികളില്‍ ഒരുക്കിയിരുന്നു.

Leave a Reply

spot_img

Related articles

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം...

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി

വനിത ജീവനക്കാരിയെ കബളിപ്പിച്ച്‌ തുണിക്കടയില്‍ നിന്നും പണം തട്ടി.റാന്നി മാമുക്കില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ നിന്നാണ് 5300 രൂപ തട്ടിയത്.ബുധനാഴ്ച വൈകുന്നേരം 4.30നാണ് കടയുടമയെ അന്വേഷിച്ച്‌...

സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടി

കോട്ടയം ചിങ്ങവനം എച്ച് ഡി എഫ് സി ബാങ്കിന് മുൻവശത്തെ റോഡിൽ നിന്നും ബാങ്ക് ജീവനക്കാരി എലിസബത്ത് മാത്യുവിനാണ് സ്വർണ്ണ കൈ ചെയിൻ കളഞ്ഞു...

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍...