‘സ്റ്റാന്‍റിൽ ബസുകൾക്ക് കയറിയിറങ്ങണ്ടേ, ആദ്യം കുഴിയടക്ക്’; പ്രതിഷേധം, നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു

തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം മൂന്നു മണിയായിട്ടും അജണ്ട ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേരാനാകാതെ പിരിയുകയായിരുന്നു. മങ്ങാട്ടുകവല സ്റ്റാന്‍ഡ് നിലവില്‍ ബസുകള്‍ക്ക് കയറുവാന്‍ കഴിയാത്ത രീതിയില്‍ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു, അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്ന് അവര്‍ ആവശ്യപെട്ടു. എന്നാല്‍ ഇതിനു പരിഹാരം കാണുന്നതിന് ചെയറില്‍ നിന്നും ഒരു തീരുമാനവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്‌സലും, ആര്‍. ഹരിയും പ്രതിഷേധിച്ച് ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ കുഴികള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അജണ്ടവെച്ച് ചര്‍ച്ച ചെയ്യുന്നതിന് ചെയര്‍പേഴ്‌സണ്‍ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....