‘സ്ഥാനമാനങ്ങൾക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ല’; ഓർത്തഡോക്സ് സഭ വേദിയിൽ വി ഡി സതീശൻ

സ്ഥാനമാനങ്ങൾക്ക് വേണ്ടി നീതിയുടെ വഴി ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓർത്തഡോക്സ് സഭ വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയെയും വി ഡി സതീശൻ വേദിയിൽ അനുസ്മരിച്ചു.കോട്ടയം ഭദ്രാസന ദിന ആഘോഷ പരിപാടിയിലാണ് പ്രസംഗം. നീതിയുടെ വഴിയെ നടന്ന ഒരാൾ ഉറങ്ങുന്ന മണ്ണിലാണ് ഞാൻ നിന്ന് സംസാരിക്കുന്നത്. നീതിയുടെ കൂടെയല്ലാതെ വിശ്വാസിയായ ഒരാൾക്ക് എവിടെ നിൽക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു.അതേസമയം ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെയാണ് നേതാക്കളുടെ തിരക്കിട്ട നീക്കം

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....