ഡിഎഫ്ഒ ഓഫീസ് ആക്രമണം: ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍

ഡിഎംകെ നേതാവ് ഇ എ സുകു പൊലീസ് കസ്റ്റഡിയില്‍. ഡിഎഫ്ഒ ഓഫീസ് പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സിപിഐഎം പ്രവര്‍ത്തകനായിരുന്ന സുകു ഡിഎംകെയുടെ തുടക്കം മുതല്‍ അന്‍വറിനൊപ്പമുള്ളയാളാണ്. അന്‍വറിന്റെ പരിപാടികളിലെല്ലാം നിറ സാന്നിധ്യമായിരുന്നു സുകു.അതേസമയം, ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ടവരെ, ജാമ്യം ലഭിച്ചിരിക്കുന്നു. കൂടെ നിന്നവര്‍ക്ക് അഭിവാദ്യങ്ങള്‍. നേരില്‍ കാണാം… എന്നായിരുന്നു കുറിപ്പ്. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിവയാണ് ഉപാധികള്‍

Leave a Reply

spot_img

Related articles

ആർക്കും സംശയം തോന്നില്ല! പുറമേ നോക്കിയാൽ പൂജ സാധനങ്ങൾ വിൽക്കുന്ന കട, അകത്തെ ‘പുകയില’ കച്ചവടം കയ്യോടെ പിടികൂടി

തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍നിന്ന് പുകയില ഉത്പന്നങ്ങളുമായി പൂജ സ്റ്റോര്‍ ഉടമയെ കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി...

വിദ്യാർത്ഥിയെ മദ്യം നല്കി മർദ്ദിച്ചതായി പരാതി

അടൂരിൽ ഏഴംകുളം സ്വദേശിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നല്കി മർദ്ദിച്ചതായി പരാതി.രണ്ടാം തീയതി രാത്രി 9 ന്...

ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണം :ഹൈക്കോടതി

വൈറ്റിലയിലെ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ടു ടവറുകൾ പൊളിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ചന്ദർ കുഞ്ച് എന്ന ഫ്ലാറ്റിന്റെ ബി, സി ടവറുകളാണ് പൊളിച്ച്...

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച്...