41 ദിവസമായി നിരാഹാരം: കർഷക നേതാവ് ദല്ലേവാലിന്റെ സ്ഥിതി മോശം

41 ദിവസമായി നിരാഹാര സത്യഗ്രഹം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ അവസ്ഥ മോശമായി. പഞ്ചാബ് – ഹരിയാന അതിർത്തിയിലെ പ്രതിഷേധ സ്ഥലമായ ഖനൗറിയിൽ നടത്തിയ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴാണ് ആരോഗ്യനില മോശമായത്. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. നിരാഹാരം അവസാനിപ്പിച്ചാലും ഇനി പൂർണമായും പഴയനിലയിലേക്കു മടങ്ങിപ്പോകാനാകില്ലെന്ന സൂചനയാണ് ഡോക്ടർമാർ നൽകുന്നത്.

ശനിയാഴ്ച വൈകുന്നേരം മുതൽ ദല്ലേവാല്‍ നിർത്താതെ ഛർദ്ദിക്കുകയാണ്. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച ശരിയായി സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ശനിയാഴ്ച മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി സ്റ്റേജിലേക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന് കടുത്ത ജലദോഷമുണ്ടായിരുന്നു. പ്രത്യേകമായി തയാറാക്കിയ കിടക്കയിൽ കിടന്നാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. തിരിച്ച് നിരാഹാര സമരമിരിക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹത്തിന്റെ രക്തസമ്മർദം ഉയരുകയും ഛർദ്ദിക്കുകയും ചെയ്തു. ചികിത്സ സ്വീകരിക്കണമെന്നും നിരാഹാരം അവസാനിപ്പിക്കണമെന്നും ഖനൗറിയിലെത്തിയ പൊലീസ് സംഘം ഇന്നും ദല്ലേവാലിനോട് അഭ്യർഥിച്ചു. ശനിയാഴ്ചത്തെ മഹാപഞ്ചായത്ത് യോഗത്തിൽ സംസാരിക്കവെ പ്രസംഗം വെട്ടിച്ചുരുക്കണമെന്ന് ഡോക്ടർമാർ അഭ്യർഥിച്ചിരുന്നു.

Leave a Reply

spot_img

Related articles

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...