ആലപ്പുഴയിൽ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബി.ജെ.പി.യില്‍ ചേർന്നു

ആലപ്പുഴയിൽ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബി.ജെ.പി.യില്‍ ചേർന്നു.ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു അടുത്തിടെ സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേർന്നിരുന്നു. ബിപിൻ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോള്‍ സി.പി.എം.വിട്ട് ബി.ജെ.പി.യില്‍ ചേർന്നവരില്‍ ഏറിയ പങ്കും.

സി.പി.എം. കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമായ സക്കീർ ഹുസൈനാണ് ബി.ജെ.പി.യില്‍ ചേർന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്. പത്തിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സക്കീർ ഹുസൈൻ. സി.പി.എമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉള്‍പ്പെടെ 49 പാർട്ടി അംഗങ്ങള്‍ ബി.ജെ.പി.യില്‍ ചേർന്നതായി നേതാക്കൻമാർ പറഞ്ഞു.

ഡി.വൈ.എഫ്.ഐ. മുൻ മേഖലാസെക്രട്ടറി സമീറും ബി.ജെ.പി.യില്‍ ചേർന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് 27 പേരും ബി.ജെ.പി.യില്‍ ചേർന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പത്തിയൂരില്‍നിന്ന് 62 പേരും ദേവികുളങ്ങരയില്‍നിന്നു 96 പേരും ചേരാവള്ളി മേഖലയില്‍നിന്നു 49 പേരും കണ്ടല്ലൂരില്‍നിന്നു 46 പേരും പാർട്ടിയില്‍ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

spot_img

Related articles

കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടി; എം വി ഗോവിന്ദൻ

ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം എറണാകുളം ജില്ലാ...

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ വി.വിജയസായി റെഡ്ഡി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രാജ്യസഭാ എം.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വി.വിജയസായി റെഡ്ഡി. വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും സമ്മര്‍ദമോ നിര്‍ബന്ധമോ സ്വാധീനമോ...

കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം: സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം

കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തത്തില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു.സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ...

സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ല; കലാ രാജു

കുറുമാറുമെന്ന ഭീതിയിൽ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗൺസിലർ കലാരാജു. ആരോഗ്യ പ്രശനമുള്ളതു...