മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും സാംസ്‌കാരിക വകുപ്പ് നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയുമായ അഡ്വ. ശ്രീനാഥ് സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്തെത്തിയ ശ്രീനാഥിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി ശ്രീകുമാര്‍, എഎ ഷുക്കൂര്‍,എം.ജെ.ജോബ്,പഴകുളംമധു, എംഎം നസീര്‍, കെ.ജയന്ത്,ടി.യു.രാധാകൃഷ്ണന്‍, ജി.എസ് ബാബു,ആലിപ്പറ്റ ജമീല,ഡിസിസി പ്രസിഡന്റുമാരായ ബാബു പ്രസാദ്, സതീഷ് കൊച്ചുപറമ്പില്‍,സി.പി.മാത്യു, മാര്‍ട്ടിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ശ്രീനാഥ് കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ആയിരുന്നു.