ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രം; മുന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍.ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമര്‍ശം. വേദിയില്‍വച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാമോയെന്ന് അശ്വിന്‍ വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമര്‍ശം.

എത്രപേർക്ക് ഇംഗ്ലീഷും തമിഴും ഹിന്ദിയും മനസ്സിലാകുമെന്ന് താരം വിദ്യാർഥികളോട് ചോദിക്കുന്നുണ്ട്. വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൈയടിക്കൂ എന്ന പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ കരഘോഷമുയര്‍ന്നു. തമിഴ് സംസാരിക്കുന്നവരോ എന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ അലറി വിളിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ സദസ്സ് നിശബ്ദമായി. തുടര്‍ന്നായിരുന്നു ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും അശ്വിന്‍ തമിഴില്‍ പറഞ്ഞത്.തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ഉള്‍പ്പെട നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയാണ് അശ്വിന്റെ പരാമര്‍ശം. ഇത് വരുംദിവസങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമാകും.

Leave a Reply

spot_img

Related articles

തിരുപ്പതി ദുരന്തം: മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ്...

മഹാരാഷ്ട്രയിലെ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ മേഖലയായ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു. അധികൃതർ പരിശോധനയ്ക്ക്. ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ...

തിരുപ്പതി ദുരന്തത്തിന് കാരണം കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നത്; ടിടിഡി ചെയർമാൻ ബിആർ നായിഡു

തിരുപ്പതി ക്ഷേത്രത്തില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായത് കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു.തിരുപ്പതിയിലെ ശ്രീ...

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ്...