അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ യുഡിഎഫ് എതിർക്കുന്നതുപോലെ അൻവറും എതിർക്കുന്നു. ഇരുകൂട്ടരേയും സർക്കാർ വേട്ടയാടുന്നത് ഒരുപോലെയാണന്നും, അൻവറിന് പിന്തുണ നല്കണമോ എന്നത് പിന്നീട് ചർച്ച ചെയ്യേണ്ട വിഷയമാണന്നും തിരുവഞ്ചൂർ പറഞ്ഞു.. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു.