‘അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ് ലക്ഷ്യം’; കെ. മുരളീധരൻ

പി വി അൻവറിന്റെ രാജി അദ്ദേഹത്തിന്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക.ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും കെ മുരളീധരൻ പറഞ്ഞു.കോൺഗ്രസ് സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കും.സിറ്റിംഗ് സീറ്റിൽ മാത്രമേ ജയിച്ചിട്ടുള്ളൂ എന്ന പരാതി നിലമ്പൂരിൽ പരിഹരിക്കും.ആരു പിന്തുണ തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയ അൻവർ, DCC പ്രസിഡന്റ് വി എസ് ജോയിയെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥാനാർഥിയെ കോൺഗ്രസും മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നാണ് യൂഡിഎഫ് നേതാക്കളുടെ പ്രതികരണം. പി വി അൻവർ ഒരു ചലനവും ഉണ്ടാക്കില്ലെന്നായിരുന്നു സിപി എംഎമ്മിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....