40 കോടി ജനങ്ങളില്‍ ഒരാൾക്ക് 5,000 രൂപ ചെലവ്; യുപിയിൽ മഹാ കുംഭമേള വഴി എത്തുന്നത് രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്ന് രാവിലെ മഹാ കുംഭമേള ആരംഭിച്ചു. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്ന് വിളിക്കപ്പെടുന്ന കുംഭമേളയിൽ 40 കോടിയിലധികം ആളുകൾ പ്രയാഗ്‌രാജിലേക്ക് എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.യുഎസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ അധികം വരുമിത്. മഹാ കുംഭ മേളയിലൂടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം യുപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മേളയിൽ എത്തുന്ന ഓരോ ഭക്തനും ശരാശരി 5000 രൂപ ചെലവഴിക്കുക വഴി രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് കരുതുന്നു.അതേസമയം, ഒരാളുടെ ശരാശരി ചെലവ് 10,000 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അത് പ്രകാരമെങ്കില്‍ നാല് ലക്ഷം കോടി രൂപയുടെ വരുമാനം സൃഷ്ടിക്കപ്പെടുമെന്നും ചില വ്യവസായ സ്ഥാപനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.2019ല്‍ പ്രയാഗ് രാജില്‍ നടന്ന അര്‍ധ കുംഭ മേളയില്‍ 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഏകദേശം 24 കോടി ഭക്തരാണ് അര്‍ധ കുംഭമേളയ്ക്കായി ഇവിടെ എത്തിയിരുന്നത്. ഈ വര്‍ഷം നടക്കുന്ന കുംഭ മേളയില്‍ 40 കോടി ഭക്തരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അതിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നും അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....