ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു

ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന സർക്കാർ റവന്യു ദേവസ്വം വകുപ്പും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്.

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും, സംഗീതത്തിനും ഒട്ടേറെ സംഭാവനകൾ നല്കിയ അർഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്കാരം എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരാതികളില്ലാതെയാണ് സമാപിക്കുന്നതെന്നും, ഇത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരം, ദേവസ്വം ജീവനക്കാർക്ക് സമർപ്പിക്കുന്നതായി, മുൻ ദേവസ്വം ജീവനക്കാരൻ കൂടിയായ കൈതപ്രം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...