സ്കൂട്ടർ യാത്രികനെ വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ

കാലടിയിൽ സ്കൂട്ടർ യാത്രികനെ വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിലായി.കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശ്ശേരി വീട്ടിൽ വിഷ്ണുപ്രസാദ് , പെരിഞ്ഞനം മൂന്നുപീടിക ഇല്ലത്ത് വീട്ടിൽ അനീസ്, വരന്തരപ്പിള്ളി അനിൽകുമാർ, മൂന്നു പീടിക ഇല്ലത്ത് അൻസാർ, ലോകമലേശ്വരം സ്വദേശി ഷൈമു, പെരിഞ്ഞനം സ്വദേശി നവിൻ, കണി വളവ് സ്വദേശി അഭിഷേക്, മൂന്നുപീടിക സ്വദേശികളായ സൽമാൻ, ഫാരിസ്, ഫിറോസ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ഡിസംബർ 27 വൈകിട്ട് കാലടിയിലെ വി കെ ഡി പച്ചക്കറിക്കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ ക്യാഷർ ഡേവിസിനെ മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിട്ട് പണം കവരുകയായിരുന്നു. താഴെ വീണ ദേവീസിന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് വലത് കാലിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ബോക്സിൽ നിന്നും പണം കവർന്നത്.

വി കെ ഡി കമ്പനിയിലെ മുൻ ഡ്രൈവർ ആയിരുന്ന അനിൽ കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നും രണ്ടും പ്രതികൾ ചേർന്ന് പണം കവർച്ച നടത്തിയത്. അനിൽകുമാർ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട ജയിലിൽ ആയിരിക്കെയാണ് ഒന്നും രണ്ടും പ്രതികളെ പരിചയപ്പെട്ടത്. അവിടെ വെച്ചാണ് ഈ കേസിന്റെ ഗൂഢാലോചന നടന്നത്.

ജയിലിൽ നിന്നിറങ്ങിയ അനിൽകുമാർ വീണ്ടും ഈ കമ്പനിയിൽ ജോലിക്ക് കയറുകയും, കാരണമുണ്ടാക്കി ജോലിയിൽ നിന്നും പിരിഞ്ഞു പോകുകയും ആയിരുന്നു. തുടർന്ന് പ്രതികളെല്ലാം ചേർന്ന് പലസ്ഥലങ്ങളിലും കണ്ടുമുട്ടി ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

കവർച്ച ചെയ്ത പണം പങ്കുവെച്ചതിനുശേഷം വിഷ്ണുവും അനീസും രണ്ടു വഴികളിലായി രക്ഷപ്പെട്ടു. വിഷ്ണുവിനെ പഴനിയിൽ നിന്നും അനീസിനെ വയനാട് നിന്നുമാണ് പോലീസ് പിടികൂടിയത് അനീസിനെ ഒളിവിൽ പോകാൻ സഹായിച്ചതും വാഹനമൊരുക്കിയതും ഇയാളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവരെല്ലാം പല സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതികളാണ്.

Leave a Reply

spot_img

Related articles

പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ...

ചേന്ദമംഗലം കൊലപാതകം; ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ നായയെ ചൊല്ലി തർക്കം നടന്നിരുന്നതായി വിവരം

ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വിദ്യാർത്ഥിനി നിരന്തരലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന്...

മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റിൽ. പോസ്റ്റ്മോർട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്. ശ്യാമയുടെ ഭർത്താവ് രാജീവിനെ (38)...