നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. ഹൈക്കോടതി കല്ലറ തുറക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് തീരുമാനം.രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്.ഫോറൻസിക് വിദഗ്ധർ, ആർഡിഒ, സബ് കളക്ടർ എന്നിവർ സ്ഥലത്തെത്തും.വളരെ കനത്ത സുരക്ഷയിൽ ആണ് കല്ലറ പൊളിച്ചത്.കല്ലറയിലേക്കുള്ള വഴി പൊലിസ് അടച്ചിട്ടുണ്ട്. ഗോപൻ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്നുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആയിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.മരണസർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.