കൗണ്‍സലര്‍ ഒഴിവ്

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് ഐഡിയു സുരക്ഷാ പ്രൊജക്ടില്‍ കൗണ്‍സലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഹ്യൂമന്‍ ഡെവലപ്മെന്‍റ്, നഴ്സിങ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഹ്യൂമന്‍ ഡെവലപ്മെന്‍റ്, നഴ്സിങ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദവും കൗണ്‍സലിങ് അല്ലെങ്കില്‍ ദേശീയ ആരോഗ്യപദ്ധതിയില്‍ അധ്യാപനം എന്നിവയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആലപ്പുഴ ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജനുവരി 24. ഇ-മെയില്‍: alappuzhaidu@gmail.com വിശദവിവരങ്ങൾക്ക് ഫോണ്‍: 7403888484, 9995989629

Leave a Reply

spot_img

Related articles

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട് – ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി...

ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു .അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എം....

മാതൃകാപരമായ ശിക്ഷയെന്ന് ടി.പി. സെൻകുമാർ

മുൻ ഡി.ജി.പിയും ഉന്നത ഉദ്യോഗസ്ഥനുമായ ടോമിൻ തച്ചങ്കരിക്ക് എതിരെയുള്ള വിജിലൻസ് വിധിയെ സ്വാഗതം ചെയ്ത് മുൻ ഡിജിപി സെൻകുമാർ. പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള...

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ...